Connect with us

Kerala

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം: ലിയോ മാര്‍പ്പാപ്പ

യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു

Published

|

Last Updated

വത്തിക്കാന്‍സിറ്റി | ഇറാനെതിരെ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്നു നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ലിയോ മാര്‍പാപ്പയുടെ അഭ്യര്‍ഥന. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതത്രയും നിരപരാധികളാണ്. ലെബനോണിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല- മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

പ്രതിസന്ധിക്ക് സംവാദങ്ങളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യം. സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. ചര്‍ച്ചകള്‍ നടത്തി എന്ത് തീരുമാനമെടുത്താലും അത് ജനങ്ങള്‍ക്ക് നന്മ വരുന്ന തീരുമാനമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

 

Latest