Saudi Arabia
ഉംറ വിസക്കാര്‍ ഏപ്രില്‍ 18നകം മടങ്ങണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം
ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രാലയം ഉംറ കമ്പനി പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്ററിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
മക്ക | ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉംറ വിസയില്‍ സഊദി അറേബ്യയിലെത്തിയ തീര്‍ത്ഥാടകര്‍ ഏപ്രില്‍ 18നകം (ദുല്‍ഖഅദ് ഒന്ന്) രാജ്യം വിടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രാലയം ഉംറ കമ്പനി പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്ററിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ശവ്വാല്‍ ഒന്ന് വരെയാണ് വിദേശരാജ്യങ്ങളില്‍ ഉംറ വിസകള്‍ ഇഷ്യു ചെയ്യുക . ശവ്വാല്‍ 15നുള്ളില്‍ സഊദിയില്‍ പ്രവേശിക്കുകയും,തുടര്‍ന്ന് ഇവര്‍ക്ക് രാജ്യത്ത് 15 ദിവസം വരെ താമസിക്കാന്‍ അനുമതിനല്‍കും . ഈ വര്ഷം ഹജ്ജ് വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക .പുണ്യ റമദാന്‍ മാസത്തില്‍ അഷ്ടദിക്കുകളില്‍ നിന്നും പുണ്യഭൂമിയിലെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിയ ഉംറ കമ്പനികളെ ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രത്യേകം അഭിനന്ദിച്ചു




