National
ഭീകരവാദത്തിനെതിരെ ഒന്നിക്കാന്‍ ഇന്ത്യ- അഫ്ഗാന്‍ ധാരണ; അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി പുനസ്ഥാപിക്കുമെന്ന് വിദേശകാര്യമന്ത്രി
കാബൂളിനും ന്യൂഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍

ന്യൂഡല്‍ഹി | ഭീകരവാദത്തിന് എതിരെ ഒന്നിക്കാന്‍ ഇന്ത്യ-അഫ്ഗാന്‍ ധാരണ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി പുനസ്ഥാപിക്കുമെന്നും കാബൂളിനും ന്യൂഡല്‍ഹിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ജയ്ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ ഔദ്യോഗിക ഇടപെടലിനായി കാബൂളില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ജയശങ്കര്‍