income tax
മാധ്യമസ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
രാവിലെ പതിനൊന്നരയോടെയായിരുന്നു റെയ്ഡ്
		
      																					
              
              
            ന്യൂഡല്‍ഹി | രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങളായ ന്യൂസ് ക്ലിക്കിലും ന്യൂസ് ലോണ്‍ഡ്രിയിലും ഇന്‍കം ടാക്‌സ് റെയ്ഡ്. മാധ്യമ സ്ഥാപനങ്ങളുടെ സൗത്ത് ഡല്‍ഹിയിലുള്ള ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത് എന്നാണ് അധികൃതര്‍ അറിയിച്ചത്. ഇത് റെയ്ഡ് അല്ലെന്നും സര്‍വ്വേ മാത്രമാണെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അക്കൗണ്ട് രേഖകള്‍ പരിശോധിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു.
രാവിലെ പതിനൊന്നരയോടെയായിരുന്നു റെയ്ഡ്. ന്യൂസ് ക്ലിക്ക് എഡിറ്റര്‍മാരുടെ ഓഫീസുകളിലും വസതികളിലും ഈ വര്‍ഷാദ്യം ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


