Connect with us

Kuwait

കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത് 1,99,000 പ്രവാസികള്‍ക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് സിറ്റി കുവൈത്തില്‍ ഒരു വര്‍ഷത്തിനിടെ 1,99,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതായി ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം റിപ്പോര്‍ട്ട്. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിംഗ് തുടങ്ങി വിവിധ മേഖലകളിലും പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി. കൊവിഡ് പശ്ചാത്തലത്തില്‍ വിപണി അടച്ചിട്ടതാണ് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടമായത്. ഈ സമയങ്ങളില്‍ പുതിയ റിക്രൂട്ടിംഗിനുള്ള അവസരവും ഉണ്ടായില്ല. കെട്ടിട നിര്‍മാണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 30,000 പേരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്പാദന മേഖലയിലും നിരവധി പേരെ ഒഴിവാക്കേണ്ടി വന്നു.

സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണം 15 ലക്ഷം എന്നാണ് പുതിയ കണക്ക്. വാണിജ്യ സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ പ്രവേശിച്ചവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി

റിപ്പോര്‍ട്ട്: ഇബ്രാഹിം വെണ്ണിയോട്

 

 

Latest