Kannur
കണ്ണൂരിൽ ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി
ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു.

കണ്ണൂർ | നെടുംപൊയിൽ ചുരത്തിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. കൊല്ലം സ്വദേശി സിദ്ദീഖ് (28)ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ 5.30 നാണ് സംഭവം. ഡ്രൈവർ നിശാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും നിശാദ് സിദ്ദീഖിനെ തലക്കടിച്ച് കൊല്ലുകയുമായിരുന്നു.
---- facebook comment plugin here -----