Ongoing News
കല്പറ്റയില്‍ 30 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
മുണ്ടേരിയില്‍ വീട്ടില്‍ കയറി കുട്ടിയെയും തെരുവുനായ കടിച്ചു.

കല്പറ്റ | നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 30 പേര്‍ക്ക് കടിയേറ്റു. എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് എന്നിവിടങ്ങളിലായിരുന്നു തെരുവുനായയുടെ പരാക്രമമുണ്ടായത്. പരുക്കേറ്റവരെ കല്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, മുണ്ടേരിയില്‍ വീട്ടില്‍ കയറി കുട്ടിയെയും തെരുവുനായ കടിച്ചു. ഈ കുട്ടിയെ ചികിത്സക്ക് വേണ്ടി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
---- facebook comment plugin here -----