Connect with us

National

ഗൂഡല്ലൂരിൽ കുട്ടിയാന 30 അടി താഴ്ചയിലുള്ള കിണറ്റിൽ വീണു

വനപാലകര്‍ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റി കുട്ടിയാനയെ കരയ്ക്കു കയറ്റാനുള്ള ശ്രമം തുടങ്ങി.

Published

|

Last Updated

ഗൂഡല്ലൂര്‍ | ഗൂഡല്ലൂരില്‍ കുട്ടിയാന 30 അടി താഴ്ചയിലുള്ള കിണറ്റില്‍ വീണു.കൊളപ്പള്ളി മഴവന്‍ ചേരമ്പാടി കുറിഞ്ഞി നഗറിലാണ് സംഭവം. ബുധനാഴ്ച രാവിലെ പത്തുമണിയോടെ സമീപത്തുകൂടി വന്നവരാണ് കിണറിനടുത്തായി തള്ളയാനയും മറ്റ് രണ്ട് ആനകളും നില്‍ക്കുന്നത് കണ്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയാന കിണറ്റില്‍ വീണ വിവരം മനസിലായത്. ഇതോടെ പ്രദേശവാസികള്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.വനപാലകര്‍ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റി കുട്ടിയാനയെ കരയ്ക്കു കയറ്റാനുള്ള ശ്രമം തുടങ്ങി.

---- facebook comment plugin here -----

Latest