International
ചൈനയിൽ ആറായിരം വിമാനസർവീസുകൾ ഒറ്റയടിക്ക് റദ്ദാക്കി; ഷി ജിൻ പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം; അട്ടിമറിയോ?
കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷീജിന്‍പിങ് മടങ്ങിയിരുന്നു.

ബെയ്ജിങ് | ചൈനയിൽ അട്ടിമറി നടന്നതായി അഭ്യൂഹം. ബെയ്ജിംഗ് വിമാനത്താവളത്തിൽ നിന്ന് ആറായിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുന്നറിപ്പില്ലാതെയാണ് ഇത്രയും വിമാനങ്ങള ഒറ്റയടിക്ക് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിനു പിന്നാലെ പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹവും ശക്തമാണ്.
രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വര്‍ധനവാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ചില പ്രാദേശിക പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷീജിന്‍പിങ് മടങ്ങിയിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.