Kerala
വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
മരുന്നുകളോട് പ്രതികരിക്കുന്നു

തിരുവനന്തപുരം | ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെ ആശുപത്രി വൃത്തങ്ങളും ബന്ധുക്കളും അറിയിച്ചു. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനപുരത്തെ എസ് യുടി ആശുപത്രിയില്‍ മെഡിക്കല്‍ ഐ സി യുവില്‍ ചികിത്സയില്‍ തുടരുകയാണ് വി എസ് അച്യുതാനന്ദന്‍. ഇന്നലെ രാവിലെയാണ് വി എസിന് അച്യുതാനന്ദന് ഹൃദയാഘാതം സംഭവിച്ചത്. ഞായറാഴ്ചത്തെ പതിവ് പരിശോധനക്ക് ആശുപത്രിയിലെത്തിയിരുന്നു..
സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.