Connect with us

Kerala

ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി നേതൃത്വമാണ് പറയേണ്ടതെന്ന് സതീശന്‍

അന്‍വറിനെ കുറിച്ചുള്ള ചോദ്യത്തിന് 'നോ കമന്റ്സ്'

Published

|

Last Updated

മലപ്പുറം | ശശി തരൂര്‍ തന്നേക്കാള്‍ മുതിര്‍ന്നയാളാണെന്നും പാര്‍ട്ടി നേതൃത്വമാണ് അദ്ദേഹത്തിന്റെ വിഷയത്തില്‍ മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് എം പി ശശി തരൂരുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്സ്’ എന്ന് സതീശന്‍ ആവര്‍ത്തിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ യു ഡി എഫിന് ലഭിച്ചത് വര്‍ഗീയവാദികളുടെ വോട്ടാണെന്ന സി പി എം പ്രചരണത്തിനെതിരെ സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടത്തേക്കൈ പി ഡി പിയുടെ കൈയിലും വലത്തേക്കൈ ആ സ്വാമിയുടെ കൈയിലുമാണെന്ന് സ്വരാജ് ഓര്‍ക്കണം. അത് കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. പ്രിയങ്കയെ ജയിപ്പിച്ചത് വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഷൗക്കത്തിനെ ജയിപ്പിച്ചതും വര്‍ഗീയവാദികളും തീവ്രവാദികളുമാണെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ കേരളം അപകടകരമായ സ്ഥലമാണല്ലോ, പതിനായിരക്കണക്കിന് വര്‍ഗീയവാദികളും തീവ്രവാദികളുമുള്ള സ്ഥലമായി കേരളം മാറുമല്ലോ. ഈ നാട്ടിലെ ജനങ്ങളെ കുറിച്ചാണ് പറയുന്നതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest