Kerala
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചയാൾ പിടിയിൽ
തിരുവല്ലയിലെ മുത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഡ്രൈവർ പിടിയിലായത്

തിരുവല്ല (പത്തനംതിട്ട) | മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. തിരുവല്ലയിലെ മുത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവർ കോഴിക്കോട് സ്വദേശി വിപിനെ പിടികൂടിയത്.
ഇന്ന് രാവിലെ എട്ടരയോടെ എം സി റോഡിൽ രാമൻചിറയിലെ പെട്രോൾ പമ്പിന് സമീപമാണ് പരിശോധന നടത്തിയത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു. ഡ്രൈവറെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിലേക്ക് കൊണ്ടുപോയി
---- facebook comment plugin here -----