Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചു
ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലാണ് നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആര്‍ ടി സി ബസിടിച്ചത്

തിരുവനന്തപുരം | സ്‌കൂള്‍ ബസിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ചുപിന്നിലിടിച്ചു. തിരുവനന്തപുരം ആലംകോടാണ് ഇന്ന് രാവിലെയാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലാണ് കെ എസ് ആര്‍ ടി സി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. പിന്‍സീറ്റിലിരുന്ന ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. മുപ്പതോളം വിദ്യാര്‍ഥികള്‍ ബസ്സിലുണ്ടായിരുന്നു.
കുട്ടികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----