Connect with us

Kerala

ഇറാൻ ആക്രമണം: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

പുലർച്ചെ 1.20ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു

Published

|

Last Updated

കൊച്ചി | ഖത്വറിലെ യു എസ് വ്യോമ താവളത്തിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തിയ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്ന് 17ഉം കണ്ണൂരിൽ നിന്ന് 12ഉം തിരുവനന്തപുരത്ത് നിന്ന് എട്ടും സർവീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂർ വിമാനതാവളത്തിൽ നിന്നും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1: 20ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു. വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ഇൻഡിഗോയുടെ അറിയിപ്പ്.

എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321 റിയാദ്, ix 347 അബുദാബി, ix 337 മസ്ക്കറ്റ്, ix 351 ഷാർജ വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്ന് കരിപ്പൂരിലെത്തി 3:35ന് മടങ്ങേണ്ടിയിരുന്ന ഖത്വർ എയർവെയ്സ് വിമാനവും റദ്ദാക്കി. ഗൾഫ് യാത്രക്ക് മുൻപ് വിമാന സർവീസുകളുടെ കാര്യത്തിൽ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും റദ്ദാക്കിയതോ വൈകിയോടുന്നതോ ആയ വിമാനങ്ങൾ

A1953-COK-DOH കൊച്ചി – ദോഹ

A1933-COK-DXB കൊച്ചി – ദുബൈ

SG018-COK-DXB കൊച്ചി – ദുബൈ

A1934-DXB-COK ദുബൈ – കൊച്ചി

6E1403- COK-AUH കൊച്ചി – അബുദബി

IX494-KWI-COK കുവൈത്ത് – കൊച്ചി

6E1493COK-RKT കൊച്ചി – യൂ എ ഇ

IX441COK-MCT കൊച്ചി – മസ്കറ്റ്

6E1271- COK-MCT കൊച്ചി – മസ്‌ക്കത്ത്

IX476-DOH-COK ദോഹ – കൊച്ചി

6E1272-MCT-COK മസ്കത്ത് – കൊച്ചി

IX475-COK-DOH കൊച്ചി – ദോഹ

6E1206/055 BAH-COK-DMM കൊച്ചി – ദമാം

IX442-MCT-COK മസ്കത്ത് – കൊച്ചി

SG017- DXB-COK ദുബൈ- കൊച്ചി

IX461COK-KWI കൊച്ചി – കുവൈറ്റ്‌

6E1404-AUH-COK അബുദാബി – കൊച്ചി

 

Latest