Connect with us

Kerala

വി എസിനെ കാണാന്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി

ആരോഗ്യനില വിലയിരുത്താൻ മെഡിക്കല്‍ ബോര്‍ഡ്  യോഗം ചേർന്നു 

Published

|

Last Updated

തിരുവനന്തപുരം | ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കി. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് വി എസ് ഇപ്പോള്‍ കഴിയുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി എസിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നിലവില്‍ ഐ സി യുവില്‍ തുടരുന്ന അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. യോഗത്തിന് ശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നും ശ്വാസതടസത്തെ തുടര്‍ന്നുമാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

---- facebook comment plugin here -----

Latest