National
പ്രതിഷേധത്തിന്റെ പേരില്‍ അമിതാധികാരം പ്രയോഗിക്കാന്‍ കഴിയില്ല; പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി
പോലീസിനും കേന്ദ്ര സേനകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതി
ന്യൂഡല്‍ഹി | നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനു നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പോലീസിനെ സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരില്‍ പോലീസിന് അമിത അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി.
പോലീസിനും കേന്ദ്ര സേനകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ വിശദമായ വാദം ചൊവ്വാഴ്ച കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
അതേ സമയം, സമരക്കാര്‍ക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് ഒരു ജവാനാണെന്ന് സിആര്‍പിഎഫിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതിഷേധത്തിനു നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. മാര്‍ച്ച് നേരിട്ടതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആര്‍എഎഫിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് നിയന്ത്രിക്കാന്‍ വിന്യസിച്ച ഉദ്യോഗസ്ഥര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചപറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് സേന കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി.
Content Highlights: The Supreme Court criticized the police for using pellet guns during a NEET protest march in Delhi, stating excess force cannot be justified. A CRPF internal probe revealed a jawan fired seven rounds without necessary cause. Further hearing on the petition against forces is set for Tuesday.



