Kerala
കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം
ഇന്നലെ രാവിലെയാണ് കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ബസ് അപകടത്തില്‍പ്പെട്ടത്
മലപ്പുറം| കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. ഡി സി ആര്‍ ബി, ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നാറ്റ്പാക് ഉദ്യോഗസ്ഥരും ഉണ്ടാകും.
ഇന്നലെ രാവിലെയാണ് കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ബസ് അപകടത്തില്‍പ്പെട്ടത്. അപകത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ പ്രാഥമിക പരിശോധന തുടരുകയാണെന്നും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍ മരിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Content Highlights:
A special team led by DCRB DySP, alongside MVD and NATPAC officials, was appointed to investigate the Kuttippuram national highway bus accident. The crash killed Peruvayal native Vaishnav and injured 39 others. Vaishnav’s funeral was completed at his residence following the post-mortem.



