Connect with us

Kerala

ഓണച്ചന്ത ആഗസ്റ്റ് എട്ട് മുതല്‍, ഓണക്കിറ്റ് വിതരണം പത്തിന്

16 ഇനം സാധനങ്ങളടങ്ങുന്ന ഓണ സദ്യക്കുള്ള എല്ലാം കിറ്റില്‍ ഉണ്ടാകുമെന്ന് മന്തി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണച്ചന്ത ആഗസ്റ്റ് എട്ട് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ റേഷന്‍ കാര്‍ഡ് (എഎവൈ) ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റിന് അര്‍ഹത.16 ഇനം സാധനങ്ങളടങ്ങുന്ന ഓണ സദ്യക്കുള്ള എല്ലാം കിറ്റില്‍ ഉണ്ടാകുമെന്ന് മന്തി പറഞ്ഞു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതല്‍ ആരംഭിക്കും.കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച്1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. മുന്‍ഗണനേതര വിഭാഗത്തിന് സ്പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.ഇതുവരെ 448.05 കോടി രൂപഈ സര്‍ക്കാരിന്റെ രണ്ടുമാസത്തെ പ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പിന് അനുവദിച്ചത്.

Content Highlights: Kerala Onam Market will start on August 8 and free Onam Kit distribution from August 10. AAY ration cardholders will receive kits containing 16 essential items costing Rs 854 each. The government allocated Rs 253 crore to Supplyco to organize district fairs and market interventions statewide.

 

Latest