Connect with us

Kerala

കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരുക്ക്

രണ്ടു ബസുകളിലും യാത്രക്കാരിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല.

Published

|

Last Updated

കോന്നി|കോന്നിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു. കുമ്പഴ -വെട്ടൂർ – കോന്നി റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷന് സമീപം രാവിലെ 7.50 ഓടെയായിരുന്നു അപകടം. ബ്ലൂ ഹിൽ കമ്പനിയുടെ ബസുകളാണ് നേർക്കു നേരെ ഇടിച്ചത്. കരിമാൻ തോട്ടിൽ നിന്നും പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്നും കരിമാൻ തോട്ടിലേക്കും പോവുകയായിരുന്നു ബസുകൾ.

രണ്ടു ബസുകളിലും യാത്രക്കാരിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ അട്ടച്ചാക്കലെ സ്വകാര്യ ആശുപത്രി, കോന്നി താലൂക്ക് ആശ്യപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കോന്നി പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം റൂട്ടിൽ ഗതാഗതം മുടങ്ങി.

Content Highlights:
A head-on collision between two private buses near Attachakkal Junction in Konni left several passengers, including students, injured. The accident occurred around 7:50 AM on the Kumbazha-Vettoor-Konni route. All injured were rushed to nearby hospitals, and Konni police initiated action.

 

Latest