Connect with us

Kerala

മരം വീണ് പരുക്കേറ്റ വ്യാപാരി മരിച്ചു

പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍ ഉടമയാണ്.

Published

|

Last Updated

കണ്ണൂര്‍ |  രാമന്തളിപള്ളി മൈതാനിയില്‍ നില്‍ക്കവെ മരം പൊട്ടിവീണ് അതീവ ഗുരുതരമായി പരുക്കേറ്റ വ്യാപാരി ചികിത്സയ്ക്കിടെ മരിച്ചു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിലാ(71) ണ് മരിച്ചത്.ഞായറാഴ്ച്ചര രാത്രി പത്തോടെയായിരുന്നു അപകടം

പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍ ഉടമയാണ്.മറ്റൊരു വ്യക്തിയുടെ ഖബറടക്ക ചടങ്ങുകള്‍ക്കെത്തിയതായിരുന്നു ഇസ്മായില്‍. ഇതിനിടെയാണ് അപകടമുണ്ടായത്. മരം പൊട്ടി വീണ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം പയ്യന്നൂരിലെ സഫാ ആശുപത്രിയിലും പിന്നീട് കണ്ണൂരലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം

Content Highlights: A 71-year-old merchant, Ismail from Ramanthali in Kannur, passed away after a tree branch collapsed on him. The incident occurred on Sunday night at the Ramanthali Shaduli Mosque premises during a funeral service. He succumbed to his severe injuries early morning at a private hospital in Chala.

 

---- facebook comment plugin here -----

Latest