Connect with us

Kerala

മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്.

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്.

ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
Popular travel vlogger Dilshad from Chelembra in Malappuram has been reported missing. He runs a well-known YouTube channel named Yathra Today with numerous followers. His family filed a complaint with the Thenhipalam police after losing contact with him for four days during a trip.

 

Latest