Connect with us

National

ദുബൈ-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; അടിയന്തരമായി രാജ്‌കോട്ട് വിമാനത്താവളത്തില്‍ ഇറക്കി

യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.

Published

|

Last Updated

രാജ്‌കോട്ട് |  ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്ക്. വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. മുന്‍കരുതലിന്റെ ഭാഗമായി പോലീസും അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സുകളും സജ്ജമാക്കി നിര്‍ത്തിയിരുന്നു.യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു.

ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, പുക ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് രാജ്‌കോട്ട് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി ബന്ധപ്പെടുകയും അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയുമായിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രാജ്‌കോട്ട് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞ മെയ് മാസത്തില്‍, ഹൈദരാബാദില്‍ നിന്ന് ചണ്ഡീഗഡിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഒരു യാത്രക്കാരന്റെ പവര്‍ ബേങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ക്യാബിനില്‍ പുക നിറയുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: An IndiGo flight from Dubai to Mumbai made an emergency landing at Rajkot airport after smoke was detected in the cabin. Emergency teams were deployed on standby, and all passengers were safely evacuated. Officials confirmed that all passengers are safe and there is no cause for panic.

 

---- facebook comment plugin here -----

Latest