Connect with us

Kerala

ആലപ്പുഴയില്‍ ലെവല്‍ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനില്‍ നിന്നും വീണ് മരിച്ചതെന്ന് സംശയം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Published

|

Last Updated

ആലപ്പുഴ |  ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണ(25)നാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച യുവതി കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം യുവതിയുടെ വീട്ടുകാരെ അറിയിച്ചതായി പോലീസ് പറഞ്ഞു.ട്രെയിനില്‍ നിന്ന് തെറിച്ചുവീണാതാകം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Content Highlights: The body of a 25-year-old woman named Neha Krishna from Olavanna, Kozhikode was found near Ezupunna level cross in Alappuzha. Locals spotted the body on Monday afternoon and alerted the police. Primary investigation suggests she died after falling from a moving train.

 

Latest