Connect with us

National

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: എസ്ഐടി അന്വേഷണ സംഘത്തില്‍ ഫൊറന്‍സിക് ഓഡിറ്ററെ ഉള്‍പ്പെടുത്തണം; സുപ്രീംകോടതി

അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി| അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകള്‍ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) ഒരു ഫൊറന്‍സിക് ഓഡിറ്ററെയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എസ്ഐടിയില്‍ ഒരു ഫൊറന്‍സിക് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തണമെന്ന ബെഞ്ചിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.

രാമക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളില്‍ ക്രമക്കേടുകളും തട്ടിപ്പും നടന്നെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഓഡിറ്റും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

ലക്‌നോ ഐ ജി എസ് കിരണ്‍ ഐപിഎസ് അധ്യക്ഷനായുള്ള എസ്ഐടി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. അതില്‍ ഒരു ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും ഒരു സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസും അംഗങ്ങളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

Content Highlights:
The Supreme Court directed the Uttar Pradesh government to include a forensic auditor in the SIT investigating allegations of fund misappropriation from the Ayodhya Ram Temple Trust. The bench led by CJI Surya Kant asked the SIT to submit a progress report. The UP government agreed to the directive.

 

---- facebook comment plugin here -----

Latest