Kerala
അടിമാലിയിലെ മണ്ണിടിച്ചിൽ: ഓണത്തിന് മുമ്പ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും
ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസ പ്രവര്‍ത്തനം എവിടെയുമെത്തിയിരുന്നില്ല.
ഇടുക്കി| അടിമാലി മണ്ണിടിച്ചിലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. പത്ത് ലക്ഷം രൂപ ഓണത്തിന് മുന്‍പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വീടുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അടിയന്തരമായി ഉത്തരവിറക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ദുരന്തബാധിതര്‍ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറുകാരെ ദുരവസ്ഥയിലാക്കിയത്. പൂര്‍ണമായും തകര്‍ന്ന ഒന്‍പത് വീടുകളുള്‍പ്പെടെ 26 വീടുകളാണ് വാസയോഗ്യമല്ലാതായത്. ഇതില്‍ ഒന്‍പത് കുടുംബങ്ങള്‍ക്ക് മാത്രമാണ് സ്ഥലംവാങ്ങി വീടുവെയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചത്. 17 വീടുകള്‍ തകര്‍ന്നിട്ടില്ല. എന്നാല്‍ ഏത് നിമിഷം വേണമെങ്കിലും മലയിടിഞ്ഞ് അതിന് മുകളിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും പുനരധിവാസ പ്രവര്‍ത്തനം എവിടെയുമെത്തിയിരുന്നില്ല.
Content Highlights:
Revenue Minister AP Anil Kumar announced compensation of 10 lakh rupees before Onam for Adimali landslide victims. The victims ended their hunger strike after receiving government assurances. A total of 26 houses were damaged or rendered uninhabitable due to unscientific highway construction.SEO (English):




