Kerala
കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി
സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം|കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. പോലീസുകാരന്റെ മര്‍ദനമേറ്റാണ് സിയാദിന് പരുക്കേറ്റതെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടിയത്.
Content Highlights:
Home Minister Ramesh Chennithala requested a report from the DGP over the alleged custodial death of a youth in Kundara. The family of Siyad alleged he died due to police assault during custody. DYFI staged a protest outside the police station following audio release of a phone conversation.



