National
നടപടികള്‍ സുതാര്യമാക്കിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സാഗരിക ഘോഷ് എം പി
ബംഗാളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കും.

കൊല്‍ക്കത്ത | തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി. സാഗരിക ഘോഷ്. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമല്ലെന്ന് അവര്‍ ആരോപിച്ചു.
നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും. ബംഗാളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കും.
പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബി ജെ പിക്ക് എങ്ങനെ കിട്ടിയെന്നും സാഗരിക ഘോഷ് ചോദിച്ചു.
---- facebook comment plugin here -----