Connect with us

Kerala

നിയമഭേദഗതിയെ എതിര്‍ത്താല്‍ കോടതിയെ സമീപിക്കും; സര്‍വകലാശാല നോമിനികളെ പുറത്താക്കിയ ഗവര്‍ണര്‍ക്കെതിരെ കാനം

സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരമില്ല

Published

|

Last Updated

വിജയവാഡ |  സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്ന സര്‍വകലാശാല നോമിനികളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ. ഗവര്‍ണര്‍ നിയമം ദുരുപയോഗിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ അധികാരമില്ല. നിയമം ദുരുപയോഗിച്ചാല്‍ സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നത് ആലോചിക്കും. നിയമഭേദഗതിയെ എതിര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്നും കാനം പ്രതികരിച്ചു.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയാണ് ഗവര്‍ണറുടെ നടപടി സ്വീകരിച്ചത് .ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 2 പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.