Connect with us

Gulf

ഐ സി എഫ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തിയത് നേതാക്കളായ ശരീഫ് കാരശ്ശേരി, അബ്ദുൽ ഹമീദ് ചാവക്കാട്, സൈഫുദ്ദീൻ ഹാജി എന്നിവർ

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഇൻ്റർനാഷണൽ കൗൺസിൽ ഭാരവാഹികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
പ്രവാസികളുടെ സാംസ്കാരിക, വിദ്യാഭ്യാസ, ക്ഷേമ- സാന്ത്വന, പുനരധിവാസ മേഖലയിൽ ഐ സി എഫ് നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും
ഇപ്പോൾ നടക്കുന്ന ‘സ്നേഹ കേരളം’ ക്യാമ്പയിനെക്കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.
പ്രവാസികൾക്കിടയിൽ ഏറ്റവും അടിത്തറയോടെ ഗൾഫിലും മറ്റു രാജ്യങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങളും വിശദമാക്കി.
പ്രവാസികളുടെ വിഷയങ്ങൾ താല്പര്യപൂർവമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കൂടിക്കാഴ്ചയിൽ ഐ സി എഫ് ഇൻ്റർനാഷണൽ കൗൺസിൽ എജ്യുക്കേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ശരീഫ് കാരശ്ശേരി, പ്ലാനിംഗ് ബോർഡ് അംഗം അബ്ദുൽ ഹമീദ് ചാവക്കാട്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ ഹാജി എന്നിവർ സംബന്ധിച്ചു.

Latest