Kerala
തിരുവനന്തപുരം നാലാഞ്ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവില്‍
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്
തിരുവനന്തപുരം| തിരുവനന്തപുരം നാലാഞ്ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുറത്തു കൊന്നു. മണക്കാട് സ്വദേശി ഹസീനയാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. സംഭവത്തിനുശേഷം ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് സ്വദേശി സുരേഷ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നാലാഞ്ചിറയിലെ വാടകവീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കും സംശയരോഗവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സുരേഷും ഹസീനയും നാല് മക്കളും നാല് മാസം മുന്‍പാണ് നാലാഞ്ചിറയിലെ വാടകവീട്ടില്‍ താമസത്തിനെത്തുന്നത്. ഈ കുടുംബത്തിന് നാട്ടുകാരുമായോ അയല്‍വാസികളുമായോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
കുറച്ചു ദിവസം മുന്‍പ് ഹസീനയെ കാണാതായിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ചയാണ് ഹസീന തിരികെയെത്തിയത്. ഹസീന തിരിച്ചെത്തിയതു മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹസീനയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത ശേഷം സുരേഷ് വീട്ടിലുണ്ടായിരുന്ന കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിനു സാക്ഷികളായ നാല് മക്കളും നിലവില്‍ പോലീസിന്റെ സംരക്ഷണയിലാണ്. ഹസീനയുടെ സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights:
A 40-year-old woman named Haseena was brutally murdered by her husband Suresh at their rented house in Nalanchira, Thiruvananthapuram. The incident took place early in the morning following a severe family dispute rooted in marital discord and suspicion. After slitting his wife’s throat in front of their four children, the suspect fled the scene in his car. The police have taken custody of the children for their safety and have intensified the search to apprehend the absconding husband.







