Connect with us

Kerala

കോഴിക്കോട് കാരശ്ശേരിയില്‍ കണ്ണില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവര്‍ന്നു

കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് കാരശ്ശേരിയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവര്‍ന്നു. കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. പുലര്‍ച്ചെ വീടിന് സമീപമാണ് മോഷണമുണ്ടായത്.

സുബൈദ രാവിലെ നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പുറത്ത് നിന്ന മോഷ്ടാവ് കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. പിടിവലിയില്‍ സുബൈദയുടെ മുഖത്ത് പരുക്കേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest