Kerala
തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടു ദിവസമായി അലിഷയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു

തിരുവനന്തപുരം|തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷ് ആണ് മരിച്ചത്. ശാസ്തമംഗലം എസ് പി ഫോര്‍ട്ട് ആശുപത്രിയിലെ ഓഫീസ് അഡ് മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
രണ്ടു ദിവസമായി അലിഷയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. യുവതിയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----