Connect with us

kerala police

'സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്ത്'

വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

Published

|

Last Updated

പോലീസ് സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും. കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്. വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

അഭ്യന്തരം ഭരിക്കുന്ന ആശാൻ കളരിക്ക് പുറത്ത് പോയില്ലെങ്കിൽ പോലീസ് നാട്ടുകാരുടെ നെഞ്ചത്തു തന്നെയായിരിക്കും .

കൊല്ലുകയും കൊലവിളിക്കുകയും പോലീസ് വാഹനം വരെ കത്തിക്കുകയും ചെയ്യുന്ന ഗുണ്ടകളോട് മൃദു സമീപനവും നാട്ടുകാരോട് പോലീസിന്റെ ഗുണ്ടായിസവും സ്ഥിരം ഏർപ്പാടായിരിക്കുകയാണ്.

സേനയിൽ ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ നാടിനാപത്താണ്. പിണറായിയുടെ പേര് പറയുവാൻ പോലും ഭയമുള്ള CPIM സമ്മേളനങ്ങളിൽ നിന്ന് വരെ ആഭ്യന്തര വകുപ്പിനെതിരെ വിമർശനം ഉയർന്നിട്ടും, പൊതുമരാമത്ത് മന്ത്രി വരെ പരസ്യ വിമർശനം ഉന്നയിക്കേണ്ടി വന്നിട്ടും തന്റെ പരാജയം തിരിച്ചറിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയാണ്. വകുപ്പിൽ ഇടപെടുവാൻ കഴിയുന്ന ആരെങ്കിലും ഭരണപക്ഷത്തുണ്ടെങ്കിൽ അവരെ ആഭ്യന്തര വകുപ്പ് ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

Latest