National
രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണ് തന്റേത്; വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കില്ല: മോദി
'കോണ്‍ഗ്രസ് ഒരു കുടുംബത്തെ സേവിക്കുന്നു. മോദിക്ക് രാജ്യമാണ് കുടുംബം.'

ന്യൂഡല്‍ഹി | ലോക്‌സഭയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കില്ലെന്ന് മോദി പറഞ്ഞു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ വഴി തെളിയുമെന്ന് ചിലര്‍ കരുതുന്നു. രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണ് തന്റേത്. വ്യാജ ആരോപണങ്ങള്‍ ജനം തള്ളും. 140 കോടി ഇന്ത്യക്കാര്‍ക്ക് കുടുംബാംഗമാണ് മോദി. ഞാന്‍ അവരുടെ സംരക്ഷണ വലയത്തിലാണ്.
കോണ്‍ഗ്രസ് ഒരു കുടുംബത്തെ സേവിക്കുന്നു. മോദിക്ക് രാജ്യമാണ് കുടുംബം. ആദിവാസി സ്ത്രീ രാഷ്ട്രപതിയായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.
---- facebook comment plugin here -----