National
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്: ഓഹരി വിപണിയിലെ തകര്‍ച്ച പരിശോധിക്കാന്‍ സുപ്രീംകോടതി സമിതി
ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് സമിതി രൂപീകരിക്കുന്നത്.

ന്യൂഡല്‍ഹി| ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ സുപ്രീംകോടതി സമിതി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിശോധിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് സമിതി രൂപീകരിക്കുന്നത്.
സമിതിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രഹസ്യരേഖയായാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സത്യം പുറത്ത് വരണമെന്നും വിഷയത്തില്‍ സമഗ്രമായ പഠനം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----