Malappuram
ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനസ്സംഘടനാ കമ്മീഷന്‍ തെളിവെടുപ്പ്; മലപ്പുറത്തെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ല: കേരള മുസ്ലിം ജമാഅത്ത്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കഷ്ടപ്പെടുന്നത് മലപ്പുറം ജില്ലയിലായിരിക്കെ തെളിവെടുപ്പിനു പോലും കമ്മിറ്റി എത്താത്തത് ഏറെ പ്രതിഷേധാര്‍ഹമാണ്.

മലപ്പുറം | സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനസ്സംഘടയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാന്‍ നിയമിച്ച പ്രൊഫ. വി കാര്‍ത്തികേയന്‍ കമ്മിറ്റി മലപ്പുറത്ത് തെളിവെടുപ്പ് നടത്താത്തത് നീതീകരിക്കാനാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കഷ്ടപ്പെടുന്നത് മലപ്പുറം ജില്ലയിലായിരിക്കെ തെളിവെടുപ്പിനു പോലും കമ്മിറ്റി എത്താത്തത് ഏറെ പ്രതിഷേധാര്‍ഹമാണ്.
അടിയന്തരമായി കമ്മിറ്റി സിറ്റിംഗ് മലപ്പുറത്ത് നടത്താന്‍ സംവിധാനമുണ്ടാക്കണമെന്നും ജില്ലയിലെ സീറ്റ് കുറവിന്റെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.
സി കെ യു മൗലവി, കെ കെ എസ് തങ്ങള്‍, പി എസ് കെ ദാരിമി, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, അലവിക്കുട്ടി ഫൈസി, ബശീര്‍ പടിക്കല്‍, മുഹമ്മദ് പറവൂര്‍, കെ പി ജമാല്‍, എ അലിയാര്‍, ബശീര്‍ ചെല്ലക്കൊടി യോഗത്തില്‍ സംബന്ധിച്ചു.