Connect with us

Malappuram

ഉപരിപഠനം, കരിയർ; വേങ്ങര എജ്യു എക്‌സ്‌പോ നാളെ

വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിന്‍ എജ്യു എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Published

|

Last Updated

വേങ്ങര| എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്കായി എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം സമിതി വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് മെയ് 10ന് (ശനി) വേങ്ങര എജ്യു എക്‌സ്‌പോ സംഘടിപ്പിക്കുന്നു. വേങ്ങര ജി വി എച്ച് എസ് എസില്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് എക്‌സ്‌പോ. മൂന്നാം തവണയാണ് എസ് വൈ എസ് എജ്യു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മേളയില്‍ ഉപരിപഠനം, കരിയര്‍ ഗൈഡന്‍സ് എന്നിവയില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി)യുടെ പരിശീലനം നേടിയ കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം എക്‌സ്‌പോയിലുണ്ടാകും.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കരിയറുകളെ കുറിച്ച് ഇരുപതിലേറെ വിഗദ്ധര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. രാവിലെ 9ന് വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിന്‍ എജ്യു എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍കോയ തങ്ങള്‍ വിദ്യാഭ്യാസ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് വേങ്ങര സോൺ പ്രസിഡണ്ട് കെപി യൂസുഫ് സഖാഫി അധ്യക്ഷത വഹിക്കും.

രാവിലെ 9.30ന് വിദ്യാഭ്യാസ, കരിയര്‍ മേഖലയിലെ ഭാവി സാധ്യതകളെ കുറിച്ച് വെഫി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സി കെ എം റഫീഖ് സംസാരിക്കും. 11ന് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സാധ്യതകള്‍ എന്ന വിഷയത്തില്‍ വെഫി കരിയര്‍ കൗണ്‍സിലര്‍ ഉബൈദ് വടകര , 12 മണിക്ക് കരിയര്‍ പാരന്റിംഗ് എന്ന വിഷയത്തില്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് പി കെ അബ്ദുസമദ് എന്നിവര്‍ ക്ലാസെടുക്കും. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര മണ്ഡലത്തിലെ വിദ്യാർത്ഥികളെ ചടങ്ങില്‍ പ്രത്യേകം അനുമോദിക്കും.

എ ഐ, റോബോട്ടിക്‌സ്, സിവില്‍ സര്‍വീസ്, മെഡിക്കല്‍, എന്‍ജിനീയറിംഗ് കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ്, സൈക്കോളജി, ലോ, ഐ ടി ഐ, വിദേശ പഠനം, കേന്ദ്ര സര്‍വകലാശാലകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മത്സര പരീക്ഷകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സംശയങ്ങള്‍ക്കും കൃത്യമായ മറുപടി പൂര്‍ണമായും സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

പത്തിലേറെ വിദ്യാഭ്യാസ സ്റ്റാളുകളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30ന് വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. വണ്‍ ടു വണ്‍ ടോക്ക്, ആപ്റ്റിറ്റ്യൂട് ടെസ്റ്റ്, കരിയര്‍ സ്പീച്ച്, ടോപ്പേഴ്‌സ് ചാറ്റ് എന്നീ സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കെ പി സബാഹ് , പി ടി എ പ്രസിഡന്റ് മുഹമ്മദ് മീരാന്‍, വാര്‍ഡ് മെമ്പര്‍ ഷിബു, എസ് എം സി ചെയര്‍മാന്‍ കൊളക്കാട്ടില്‍ ബാപ്പുട്ടി, അലിയാർ ഹാജി, പി ഹനീഫ, സൽമാൻ പാലാണി, എം ജുബൈർ, സിദ്ധീഖ് വി ടി, കെ അബ്ദുൽ റഷീദ്, ഷാഹുൽ ചിനക്കൽ പങ്കെടുക്കും.
ഫോണ്‍: 7356298485, 9947749505

 

Latest