Connect with us

Kerala

കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു, നാദാപുരത്ത് മിനി സ്റ്റേഡിയത്തിന്റെ മതിലും തകര്‍ന്നു

മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറയിലും റോഡ് വിണ്ടുകീറിയതായി കണ്ടെത്തി.

Published

|

Last Updated

കാസര്‍കോട്| ശക്തമായ മഴയെതുടര്‍ന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയില്‍ തലപ്പാറയിലും റോഡ് വിണ്ടുകീറിയതായും കണ്ടെത്തി.

നാദാപുരം വളയത്ത് ശക്തമായ മഴയെതുടര്‍ന്ന് വളയം അച്ചം വീട്ടില്‍ മിനി സ്റ്റേഡിയത്തിന്റെ മതില്‍ തകര്‍ന്നു വീണു. അച്ചം വീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതിലാണ് ശക്തമായ മഴയില്‍ തൊട്ടടുത്ത വീട്ട് പറമ്പിലേക്ക് പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

ശക്തമായ മഴയെതുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രമായ കോട്ടയം തീക്കോയി മാര്‍മല അരുവി വെള്ളച്ചാട്ടത്തില്‍ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

 

 

---- facebook comment plugin here -----

Latest