Heavy rain
സംസ്ഥാനത്ത് ഇന്നും മഴ കനക്കും: ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്
കടലില്‍ പോകുന്നതിന് വിലക്ക്; ഇടിമിന്നല്‍ ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം | ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാസംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറുമെന്ന് അറിയിപ്പുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ആലപ്പുഴയും എറണാകുളവും ഒഴികെയുളള ജല്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ കാര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ പലയിടത്തും നാശനഷ്ടമുണ്ടായിരുന്നു.
---- facebook comment plugin here -----





