Connect with us

National

ഡല്‍ഹിയില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി

അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ നേരിയതോ തീവ്രതയോടു കൂടിയതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. മഴയെ തുടര്‍ന്ന് പല ഭാഗങ്ങളിലും വെളളം കെട്ടിനിന്നു. ഇതോടെ റോഡുകളില്‍ വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി.

നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി-എന്‍സിആറിന്റെ പല ഭാഗങ്ങളിലും പുലര്‍ച്ചെ കനത്ത മഴ പെയ്തു. ഡല്‍ഹി, എന്‍സിആര്‍, ഗന്നൗര്‍, മെഹം, തോഷാം, റോഹ്തക്, ശിക്കാര്‍പൂര്‍, ഖുര്‍ജ എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ നേരിയതോ തീവ്രതയോടു കൂടിയതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.