Connect with us

National

കനത്ത മഴ; ഡല്‍ഹി ജുമാ മസ്ജിദിന്റെ താഴികക്കുടം തകര്‍ന്നു

ഒരു മിനാരത്തില്‍ നിന്നും പള്ളിയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത മഴയിലും ഇടിമിന്നലിലും വന്‍ നാശനഷ്ടം. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിന്റെ താഴികക്കുടത്തിനും കേടുപാടുകള്‍ സംഭവിച്ചു. ജുമാമസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ നടുവിലെ താഴികക്കുടത്തിന്റെ മുകളിലെ പിച്ചള ലോഹം പൊട്ടി താഴെ വീണിട്ടുണ്ട്.

ഒരു മിനാരത്തില്‍ നിന്നും പള്ളിയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കല്ലുകള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. താഴികക്കുടത്തിന് കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കാന്‍ അടിയന്തര അറ്റക്കുറ്റപ്പണി ആവശ്യമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സഹായത്തോടെ പള്ളിയുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ഇമാം പറഞ്ഞു.

ജുമാ മസ്ജിദ് പരിശോധിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

 

Latest