Kerala
900 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയതിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു

കൊച്ചി | സ്വത്ത് കണ്ടുകെട്ടിയതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.സിക്കിം- മണിപ്പൂര്‍ ലോട്ടറി ഉള്‍പ്പെടെ വിവിധ ലോട്ടറി നറുക്കെടുപ്പുകളുടെ ഫലം നല്‍കാതെയും, വിറ്റ ലോട്ടറികളുടെ കണക്കു നല്‍കാതെയും വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
പല ഘട്ടങ്ങളിലായി ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി കൊച്ചി യൂണിറ്റ് മരവിപ്പിച്ചത്. ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.ഇതേത്തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇഡി നടപടിക്കെതിരെ പരാതിയുണ്ടെങ്കില്‍ സമീപിക്കേണ്ട സമിതിയില്‍ പരാതി നല്‍കാതെ, നേരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു ഇഡിയുടെ വാദം.