Connect with us

International

വിദ്വേഷ പരാമര്‍ശം: വൈ എസ് ആര്‍ ടി പി നേതാവ് അറസ്ഥില്‍

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത കാരണം പറഞ്ഞായിരുന്നു എംഎല്‍എക്കെതിരെ ശര്‍മിള കടന്നാക്രമിച്ചത്

Published

|

Last Updated

മഹബൂബാബാദ്| മഹബൂബാബാദ് എം എല്‍ എയും ബി ആര്‍ എസ് നേതാവുമായ ശങ്കര്‍ നായിക്കിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വൈ എസ് ആര്‍ ടി പി നേതാവ് വൈ എസ് ശര്‍മിളയെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മഹബൂബാബാദിലെ ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തെലങ്കാന പോലീസ് ശര്‍മിളയെ ഹൈദരാബാദിലേക്ക് മാറ്റി.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത കാരണം പറഞ്ഞായിരുന്നു എംഎല്‍എക്കെതിരെ ശര്‍മിള കടന്നാക്രമിച്ചത്. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തായിരുന്നു വൈ എസ് ശര്‍മിളയുടെ പരാമര്‍ശങ്ങള്‍.

സെക്ഷന്‍ 504-പ്രകാരവും എസ് സി – എസ് ടി പി ഒ എ നിയമത്തിലെ സെക്ഷന്‍ 3(1)ആർ എന്നിവ പ്രകാരവുമാണ് ശര്‍മിളക്കെതിരെ കേസെടുത്തത്.

സംഭവത്തെത്തുടര്‍ന്ന് ബി ആര്‍ എസ് നേതാക്കള്‍ ജില്ലയില്‍ ഉപരോധ സമരം നടത്തി. ‘ഗോ ബാക്ക് ശര്‍മിള’ എന്ന മുദ്രാവാക്യം വിളിച്ച് പാര്‍ട്ടിയുടെ ഫ്‌ലെക്‌സുകള്‍ കത്തിച്ച് വൈഎസ്ടിആര്‍പി അധ്യക്ഷനെതിരെ പ്രതിഷേധക്കാര്‍ റോഡില്‍ രോഷം പ്രകടിപ്പിച്ചു.