Connect with us

ഇതുവരെ പുറത്തുവന്ന കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും ശക്തമായത് എന്നാണ് ഒമിക്രോണ്‍ വകഭേദത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ ഒമിക്രോണിനെ ഏറെ ഭീതിയോടെയാണ് ലോകം കാണുന്നത്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ സാധ്യമായ എല്ലാ നിയന്ത്രണങ്ങളും ലോകരാജ്യങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ 30ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്. ജാഗ്രത ഒരല്‍പം കുറഞ്ഞാല്‍ ഇവിടെയും സമാനമായ സാഹചര്യം സംജാതമാകാന്‍ അധിക സമയം വേണ്ടിവരില്ല.

ഇതിനിടയില്‍ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട കൂടി ഇന്ന് പുറത്തുവന്നിരിക്കുകയാണ്.  ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത ഡെല്‍റ്റ, ബീറ്റ വകഭേദത്തേക്കാള്‍ ഒമിക്രോണ്‍ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത.

വിശദമായി വീഡിയോയിൽ…

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest