Kozhikode
ഹജ്ജ് 2023; അപേക്ഷ സമർപ്പിക്കാൻ ഇനി മൂന്ന് നാൾ കൂടി
സാങ്കേതിക തടസ്സം അനുഭവപ്പെടുന്നവരെ സഹായിക്കാനായി എസ് വൈ എസ് ഹെൽപ് ഡെസ്ക് തുറന്നു

കോഴിക്കോട് | ഈ വർഷത്തെ ഹജ്ജിനായുള്ള അപേക്ഷ സമർപ്പിക്കാൻ ഇനി മൂന്ന് നാൾ കൂടി. പത്താം തീയതിയാണ് അപേക്ഷ സ്വീകരിക്കൽ അവസാനിക്കുന്നത്. www.hajcommittee.gov.in
എന്ന വെബ് സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷ.
അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ duplicate passport എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ എറർ മെസ്സേജ് വരുന്നവർക്ക് സഹായവുമായി എസ് വൈ എസ് കോഴിക്കോട് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് ഹെൽപ് ഡെസ്ക് തുറന്നു.
അപേക്ഷിക്കുമ്പോൾ തടസ്സം നേരിടുന്നവർക്ക് പാസ്സ്പോർട്ട് നമ്പരും മറ്റു വിവരങ്ങളും സഹിതം compcell.hci@gmail.com എന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, 9895007795, 9995309796 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----