Kerala
സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി
പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക മികവിന്റെയും അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.
പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നുണ്ട്. നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് നഴ്‌സറി കുട്ടികള്‍ പോലും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിതരാകുന്നുന്നെന്നും മന്ത്രി പറഞ്ഞു.
കോളജുകളിലെ നാക് അക്രഡിറ്റേഷന്റെ മാതൃകയില്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ അധ്യാപക സംഘടനകളടക്കം കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഗ്രേഡിംഗ് സംവിധാനം നടപ്പാക്കിയാല്‍ കുറഞ്ഞ ഗ്രേഡുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.