govt& governor conflict
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്: രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ഇടപെടണം- കെ സുധാകരന്‍
ഇപ്പോഴത്തെ സ്ഥിതി തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെ

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോര് തെരുവില്‍ എത്തിയ സാഹചര്യത്തില്‍ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര്. ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും സുധാകരന്‍ പറഞ്ഞു.
തന്റെ കത്തിനും ഫോണ്‍ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.
കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ വധശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവര്‍ണറുടെ പ്രതികരണം. തെളിവുകള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. ഈ സാഹചര്യം കേന്ദ്രം ഗൗരവമായി കാണണമെന്നു സുധാകരന്‍ പറഞ്ഞു.