Connect with us

Kerala

പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ റദ്ദാക്കി ഗവര്‍ണര്‍; റാങ്ക് പട്ടികയെ കുറിച്ച് നേരിട്ട് അന്വേഷിക്കും

വി സിയുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. നിയമനത്തില്‍ കണ്ണൂര്‍ വി സിയോടും പ്രിയാ വര്‍ഗീസിനോടും ഗവര്‍ണര്‍ വിശദീകരണം തേടി.

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ റദ്ദാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി സിയുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണര്‍ തള്ളി. റാങ്ക് പട്ടികയെ കുറിച്ച് ഗവര്‍ണര്‍ നേരിട്ട് അന്വേഷണം നടത്തും. നിയമന വിഷയത്തില്‍ കണ്ണൂര്‍ വി സിയോടും പ്രിയാ വര്‍ഗീസിനോടും ഗവര്‍ണര്‍ വിശദീകരണം തേടി.

ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. താന്‍ ചാന്‍സലര്‍ ആയിരിക്കുന്ന കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

സര്‍വകലാശാലാ മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വര്‍ഗീസിന് ചട്ടവിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സഹായിച്ചത് സ്വജന പക്ഷപാതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

Latest