ssf
നെല്ലിക്ക സംസ്ഥാന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
മോട്ടിവേഷനൽ ട്രെയിനർ സാദിഖ് പുല്ലാളൂർ പരിശീലനത്തിന് നേതൃത്വം നൽകി.

പരപ്പനങ്ങാടി | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ജില്ല മഴവിൽ ഡയറക്റ്ററേറ്റ് അംഗങ്ങൾക്ക് വേണ്ടി നെല്ലിക്ക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി ആവിയിൽ ബീച്ച് പരിസരത്ത് നടന്ന ക്യാമ്പ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി പി ജാബിർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷനൽ ട്രെയിനർ സാദിഖ് പുല്ലാളൂർ പരിശീലനത്തിന് നേതൃത്വം നൽകി.
സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ, സംസ്ഥാന പ്രവർത്തക സമിതി അംഗം സഈദ് സകരിയ്യ, സംസ്ഥാന മഴവിൽ ഡയറക്റ്ററേറ്റ് അംഗം ഷഹബാസ് പൂനൂർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സംസ്ഥാന മഴവിൽ ഡയറക്റ്ററേറ്റ് അംഗങ്ങളായ ജഅ്ഫർ സ്വാദിഖ് സഖാഫി, ഹബീബ് കാവനൂർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള മഴവിൽ ഡയറക്റ്ററേറ്റ് അംഗങ്ങൾ സംബന്ധിച്ചു.
---- facebook comment plugin here -----