Connect with us

National

ഒരു മാസത്തിനുള്ളില്‍ സാധനങ്ങള്‍ തിരികെ നല്‍കാം; ക്ഷമാപണ കത്തെഴുതിവെച്ച് ചെന്നൈയില്‍ മോഷണം

ചെന്നൈയിലാണ് വിചിത്രമായ മോഷണം നടന്നത്

Published

|

Last Updated

ചെന്നൈ | മോഷ്ടിച്ച സാധനങ്ങള്‍ ഒരുമാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് കത്തെഴുതി വെച്ച് കള്ളന്‍. ചെന്നൈയിലാണ് വിചിത്രമായ മോഷണം നടന്നത്. വിരമിച്ച അധ്യാപക ദമ്പതികളുടെ  വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍ തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് മോഷണം നടത്തിയത്.

ജൂണ്‍ പതിനേഴിനാണ് മോഷണം നടന്നത്. വിരമിച്ച അധ്യാപക ദമ്പതികളായ സെല്‍വിനും ഭാര്യയും ചെന്നൈയിലുള്ള മകനെ കാണാനായി പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്.വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയെ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്.

ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോയാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ജോലിക്കാരി വീട്ടുടമയെ വിവരം അറിയിച്ചു. അവര്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായി കണ്ടെത്തി. പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടാവ് എഴുതിവച്ചതെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി.

മോഷണത്തില്‍ ക്ഷമാപണം നടത്തിയ കള്ളന്‍ മോഷ്ടിച്ച വസ്തുക്കള്‍ ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും കുടുംബാംഗങ്ങള്‍ക്ക് അസുഖമായതിനാലാണ് മോഷ്ടിച്ചതെന്നും കുറിപ്പില്‍ പറയുന്നു. മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest